Gulf

കുവൈറ്റിൽ പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് ഉടൻ ഇംഗ്ലീഷിലും ലഭ്യമാക്കും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി തൊഴിലാളികൾക്കുള്ള എക്സിറ്റ് പെർമിറ്റ് സംവിധാനം ഉടൻ ഇംഗ്ലീഷിലും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് തൊഴിലുടമയുടെ അനുമതിയുള്ള എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

 

നിലവിൽ അറബി ഭാഷയിൽ മാത്രം ലഭ്യമായിരുന്ന ഈ സേവനം ഇംഗ്ലീഷിൽ കൂടി ലഭ്യമാകുന്നതോടെ, നിരവധി പ്രവാസി തൊഴിലാളികൾക്ക് നടപടിക്രമങ്ങൾ എളുപ്പമാകും. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ആണ് ഈ പുതിയ സംവിധാനം ഒരുക്കുന്നത്.

പുതിയ നിയമമനുസരിച്ച്, പ്രവാസി തൊഴിലാളികൾക്ക് ‘സാഹൽ’ ആപ്പ് വഴിയോ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ എക്സിറ്റ് പെർമിറ്റിനായി അപേക്ഷിക്കാം. തുടർന്ന്, തൊഴിലുടമയുടെ അംഗീകാരം ലഭിച്ചാൽ പെർമിറ്റ് വേഗത്തിൽ ലഭ്യമാകും. അപേക്ഷകൾ സമർപ്പിക്കാനും അംഗീകാരം നേടാനും മിനിറ്റുകൾ മാത്രം മതിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം സുതാര്യമാക്കാനും നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാനും ഈ പുതിയ സംവിധാനം സഹായിക്കുമെന്നാണ് കുവൈറ്റ് സർക്കാർ പ്രതീക്ഷിക്കുന്നത്. അന്യായമായി തൊഴിലുടമ യാത്ര നിഷേധിക്കുകയാണെങ്കിൽ പരാതി നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

The post കുവൈറ്റിൽ പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് ഉടൻ ഇംഗ്ലീഷിലും ലഭ്യമാക്കും appeared first on Metro Journal Online.

See also  ഖത്തര്‍ ദേശീയ ദിനം; നേഹ കക്കര്‍ ലൈവ് ഷോ ഇന്ന് ഏഷ്യന്‍ ടൗണ്‍ ആംഫി തിയറ്ററില്‍

Related Articles

Back to top button