Kerala

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ഇരുവർക്കും കൗൺസിലിംഗ് നൽകിയതിന്റെ റിപ്പോർട്ടും കോടതി പരിശോധിച്ചിരുന്നു

കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി മർദിച്ചെന്ന പേരിലായിരുന്നു പരാതി. രാഹുലിനെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി. വിഷയം വിവാദമായതോടെ വധശ്രമക്കുറ്റവും ചുമത്തി

ഇതോടെ രാഹുൽ ജോലി ചെയ്യുന്ന ജർമനിയിലേക്ക് കടന്നു. ഇതിനിടെയാണ് തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വൈകി പരാതി നൽകിയതാണെന്നും പറഞ്ഞ് യുവതി രംഗത്തുവന്നത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു.

See also  വയനാട് ദുരന്തം: സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉടനെന്ന് കേന്ദ്രം

Related Articles

Back to top button