Kerala

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ കേസിലാണ് വിധി. അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്

പ്രതികൾക്കുള്ള ശിക്ഷാവിധി നാളെയുണ്ടാകും. 2020 ഡിസംബർ 25നാണ് അനീഷ് കൊല്ലപ്പെട്ടത്. ഹരിത എന്ന യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിനെ തുടർന്നായിരുന്നു കൊലപാതകം

സാമ്പത്തികമായും ജാതീയമായും അനീഷിനേക്കാൾ ഉയർന്ന നിലയിലായിരുന്നു ഹരിത. ഇതാണ് ദുരഭിമാന കൊലയിലേക്ക് നയിച്ചത്.

The post പാലക്കാട് തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ appeared first on Metro Journal Online.

See also  മണവാളൻ മീഡിയ യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Related Articles

Back to top button