National

തമിഴ്‌നാട്ടിൽ വിവേക് എക്‌സ്പ്രസ് പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ

തമിഴ്‌നാട്ടിൽ കാട്പാടിയിൽ ട്രെയിൻ പാളം തെറ്റി. ആസമിൽ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്സ്പ്രസ് ആണ് പാളം തെറ്റിയത്. ആളപായമില്ല.

ബ്രേക്കിംഗ് സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വേലൂർ ജില്ലയിലെ മുകുന്ദരായപുരം-തിരുവളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്.

കോച്ചുകളിൽ നിന്നുള്ള ബന്ധം വേർപ്പെട്ട് എൻജിൻ ട്രാക്കിൽ നിന്ന് തെന്നി മാറുകയായിരുന്നു. റെയിൽവേ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

 

The post തമിഴ്‌നാട്ടിൽ വിവേക് എക്‌സ്പ്രസ് പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ appeared first on Metro Journal Online.

See also  സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം: മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകർ

Related Articles

Back to top button