Kerala

പാർട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാടിൽ എൻസിപി; മുഖ്യമന്ത്രിയെ കാണാൻ തോമസ് കെ തോമസ്

കോഴ വിവാദത്തിൽ കുരുങ്ങിയ തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ നിർണായക നീക്കത്തിലേക്ക് എൻസിപി. മന്ത്രിസഭയിൽ നിന്ന് എകെ ശശീന്ദ്രനെ പിൻവലിക്കാനാണ് നീക്കം. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എൽഡിഎഫിനെ അറിയിച്ചേക്കും

എന്നാൽ പാർട്ടി തീരുമാനത്തിനെതിരെ ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും എതിർപ്പുന്നയിച്ചിട്ടുണ്ട്. പാർട്ടിക്ക് മന്ത്രി നിർബന്ധമാണെന്ന നിലപാടാണ് ജില്ലാ പ്രസിഡന്റുമാർക്ക്. എന്നാൽ ശശീന്ദ്രൻ മാറി തോമസ് കെ തോമസ് മന്ത്രിയാകണമെന്ന നിലപാടാണ് പിസി ചാക്കോ പക്ഷത്തിന്

അതേസമയം കോഴ ആരോപണം വ്യാജമാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് തോമസ് കെ തോമസ്. സിറ്റിംഗ് ജഡ്ജി ആരോപണം അന്വേഷിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു. നിരപരാധിത്വം തെളിയിക്കാൻ മുഖ്യമന്ത്രിയെ കണ്ട് വിശദമായ കത്ത് നൽകും.

The post പാർട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാടിൽ എൻസിപി; മുഖ്യമന്ത്രിയെ കാണാൻ തോമസ് കെ തോമസ് appeared first on Metro Journal Online.

See also  നഴ്‌സിംഗ് വിദ്യാർഥിനി ലക്ഷ്മിയുടെ മരണത്തിൽ ദൂരൂഹതയെന്ന് ബന്ധുക്കൾ; പരാതി നൽകും

Related Articles

Back to top button