Kerala
കത്ത് പുറത്തുവന്നതിൽ ഒരു കാര്യവുമില്ല; വിവാദമാക്കുന്നത് രാഷ്ട്രീയ ശത്രുക്കൾ: തിരുവഞ്ചൂർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പാലക്കാട് ഡിസിസി നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നതിൽ ഒരു കാര്യവുമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്ഥാനാർഥി നിർണയം നടന്നത് കോൺഗ്രസിന്റെ ഭരണഘടന പ്രകാരമാണ്.
പാർട്ടിക്കുള്ളിൽ പല പേരുകൾ പറഞ്ഞിട്ടുണ്ട്. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അതവിടെ അവസാനിച്ചു. പാലക്കാട് ഒരു തിരിച്ചടിയും ഉണ്ടാകില്ല. കെ മുരളീധരനെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു
സിപിഎം ബിജെപിക്ക് നൽകിയ കത്തിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. ഒരു കൺഫ്യൂഷൻ ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ല. ഈ സന്ദർഭം വിവാദമാക്കുന്നത് രാഷ്ട്രീയ ശത്രുക്കളാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
The post കത്ത് പുറത്തുവന്നതിൽ ഒരു കാര്യവുമില്ല; വിവാദമാക്കുന്നത് രാഷ്ട്രീയ ശത്രുക്കൾ: തിരുവഞ്ചൂർ appeared first on Metro Journal Online.