Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,520 രൂപയായി. 59,000ത്തിലേക്ക് കുതിക്കുന്നതിനിടെയാണ് നേരിയ ആശ്വാസമായി ഇന്ന് വിലയിൽ കുറവ് വന്നത്

ഗ്രാമിന് 45 രൂപ കുറഞ്ഞ് 7315 രൂപയായി. ഈ മാസം തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡുകൾ ഭേദിച്ച് സ്വർണവില ഉയരുകയായിരുന്നു

ശനിയാഴ്ച 58,880 രൂപയെന്ന പുതിയ റെക്കോർഡിലേക്ക് സ്വർണവില ഉയർന്നിരുന്നു. പിന്നീടാണ് വില താഴ്ന്നത്.

The post സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു; ഒരാൾക്ക് പരുക്ക്

Related Articles

Back to top button