Gulf

ഊദ് വേള്‍ഡ് ഷോറൂം ഒമാനിലെ മബേലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മസ്‌കത്ത് സുഗന്ധ വ്യവസായത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒമാനിന്റെ മണ്ണില്‍, ഉയര്‍ന്ന ഗുണമേന്‍മയുളള പെര്‍ഫ്യും വൈവിധ്യങ്ങളുമായി ഊദ് വേള്‍ഡിന്റെ പത്താമത് ഷോറൂം ഒമാന്‍ മബേല (മാള്‍ ഓഫ് മസ്‌കത്തിന് സമീപം) പ്രവര്‍ത്തനമാരംഭിച്ചു. ഊദ് വേള്‍ഡ് സംരംഭങ്ങളുടെ സാരഥി ഹാജറ കള്ളിയത്ത് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

ആദ്യവില്‍പ്പന ഒമാനി പൗര പ്രമുഖന്‍ സുലൈമാന്‍ ഏറ്റുവാങ്ങി. ഊദ് വേള്‍ഡ് ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ സംജ്ജീര്‍ യൂസ്സഫ് അലി, മാനേജിംഗ് ഡയറക്ടര്‍ നിസ്താര്‍ യൂസ്സഫലി, ഡയറക്ടര്‍മാരായ ഇല്ല്യാസ് സി പി, മൊയ്തീന്‍ വട്ടം കണ്ടത്തില്‍, ഷമീമ സംജ്ജീര്‍, ഊദ് വേള്‍ഡ് മീഡിയാ വിംഗ് ഷെബിന്‍ വി കെ, ഇ വി സലാം എന്നിവര്‍ നേതൃത്വം നല്‍കി.

ഉദ്ഘാടനത്തോടനുബന്ധിച്ചുളള പര്‍ച്ചേഴ്‌സുകളിലൂടെ അഞ്ച് ഐഫോണ്‍ 17 പ്രോ ഉള്‍പ്പടെ ഒട്ടേറെ അതിശയിപ്പിക്കുന്ന വമ്പന്‍ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ നിലവിലെ ഓഫറുകള്‍ വേറെയും. റൂവി ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒരു ലക്ഷം ഇന്ത്യന്‍ രൂപയുടെ ഗിവ്എവെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയ വിജയിക്ക് ഉദ്ഘാടന വേദിയില്‍ വെച്ച് കൈമാറി.

ഒമാന്‍ ജനതയുടെ സ്‌നേഹവായ്പുകളേറ്റുവാങ്ങി കൊണ്ടുള്ള ഉദ്ഘാടന വേളയില്‍ പ്രിയപ്പെട്ട ഉപഭോക്താക്കളുള്‍പ്പടെ ഒട്ടേറെ പേര്‍ സജീവ സാന്നിധ്യമായി. വിലക്കുറവിലൂടെ വിശ്വസ്തതയാര്‍ന്ന ഗുണമേന്‍മയുള്ള പെര്‍ഫ്യൂമുകള്‍ ലോംഗ് ലാസ്റ്റിങ്ങോടെ സാധാരക്കാര്‍ക്കു പോലും ലഭ്യമാവുംവിധം മിഡില്‍ ഈസ്റ്റിന്റെ പെര്‍ഫ്യൂം വിപണിയില്‍ പുത്തന്‍ ചലനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് ഊദ് വേള്‍ഡ്. അതിനായി മുഴുവന്‍ ജി സി സി രാജ്യങ്ങളിലും ഊദ് വേള്‍ഡിന്റെ പുതിയ ഷോറൂമുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള പ്രയത്‌നത്തിലാണെന്ന് ഗ്ലോബല്‍ മാനേജിഗ് ഡയറക്ടര്‍ സംജീര്‍ യൂസ്സഫലി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ബ്രാന്റുകളുടെ ഫ്രാഗ്രരന്‍സ് ഒട്ടും തനിമ ചോരാതെ മിക്‌സ് ചെയ്ത് നല്‍കാന്‍ കഴിയുന്നു എന്നതും ഊദ് വേള്‍ഡിന്റെ പ്രത്യേകതയാണ്.

The post ഊദ് വേള്‍ഡ് ഷോറൂം ഒമാനിലെ മബേലയില്‍ പ്രവര്‍ത്തനമാരംഭിച്ചു appeared first on Metro Journal Online.

See also  കുവൈറ്റ് തൊഴില്‍ ജനസംഖ്യയില്‍ 2.5 ശതമാനത്തിന്റെ വളര്‍ച്ച

Related Articles

Back to top button