Kerala

പുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച

ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ആറ് പവനോളം സ്വർണാഭരണങ്ങളും വെള്ളി, പണം എന്നിവയും നഷ്ടമായി

ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രം ഓഫീസിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്

അലമാര തുറന്ന് സ്വർണവും പണവും കവരുകയായിരുന്നു. ക്ഷേത്രത്തിലെ കിരീടം, മാല, താലി, സ്വർണവേൽ അടക്കമാണ് നഷ്ടമായത്. 2 വെള്ളിക്കുടവും 23,000 രൂപയും കവർന്നിട്ടുണ്ട്.

See also  14.38 കോടി സ്വത്ത്‌ 64.14 കോടിയായി വർധിച്ചത് എങ്ങനെയെന്നു വിശദീകരിക്കാൻ അൻവറിന് സാധിച്ചില്ലെന്ന് ഇ ഡി

Related Articles

Back to top button