Education

എറണാകുളം ചിറ്റൂരിൽ കെ എസ് ആർ ടി സി ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു

എറണാകുളം ചിറ്റൂരിൽ കെഎസ്ആർടിസി ലോ ഫ്‌ളോർ ബസിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു.

തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസാണ് ചിറ്റൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അപകടസമയത്ത് ബസിൽ 20 പേരാണുണ്ടായിരുന്നത്.

ബസിന്റെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു. യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു

The post എറണാകുളം ചിറ്റൂരിൽ കെ എസ് ആർ ടി സി ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു appeared first on Metro Journal Online.

See also  ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രം; ഉത്തരാഖണ്ഡിന് 139 കോടി

Related Articles

Back to top button