Kerala

സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സ്വീകരിക്കും; രാഹുൽ നേതാക്കളുടെ പെട്ടിതൂക്കിയെന്ന് സരിൻ

സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഡോ. പി സരിൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. പാർട്ടി അംഗമാകുന്നതിലും സന്തോഷമേയുള്ളു. പാലക്കാട് കഴിഞ്ഞ രണ്ട് ദിവസമായി ബിജെപി ചിത്രത്തിൽ തന്നെയില്ല.

എങ്ങനെയാണ് ഒരു സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതെന്നതിൽ സിപിഎം കാണിക്കുന്നത് മറ്റ് പാർട്ടികൾക്ക് മാതൃകയാണ്. പൊതുവേദികളിൽ പി സരിനെക്കുറിച്ച് നേതാക്കൾ നടത്തുന്ന ഓരോ പരാമർശവും യുഡിഎഫിന് വോട്ട് കുറയ്ക്കും. നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026ലും കേരളത്തിൽ ജയിക്കാനാകില്ല

രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് അറിയാം. നേതാക്കളുടെ പെട്ടി തൂക്കലാണ് രാഹുലിന്റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാടേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞത്.

പാലക്കാട് മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ വേണോ സ്വതന്ത്രനാകണോ എന്നൊക്കെ ഇടത് നേതാക്കൾ തീരുമാനിക്കട്ടെ. സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കും. സഖാവേ എന്ന വിളിയും സന്തോഷത്തോടെ സ്വീകരിക്കുമെന്നും സരിൻ പറഞ്ഞു

The post സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സ്വീകരിക്കും; രാഹുൽ നേതാക്കളുടെ പെട്ടിതൂക്കിയെന്ന് സരിൻ appeared first on Metro Journal Online.

See also  അൻവറിനെ പോലെ ഒരാളെ യുഡിഎഫിന് വേണ്ടെന്ന് എം.എം. ഹസൻ; ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

Related Articles

Back to top button