Kerala

തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി

കോഴിക്കോട് തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയുമായി മുക്കം പോലീസ് നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്

ഡാൻസ് ക്ലാസിനായി സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു കുട്ടി. വീട്ടിലെ മൊബൈൽ ഫോണും കയ്യിൽ കരുതിയിരുന്നു. ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

The post തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി appeared first on Metro Journal Online.

See also  കുത്തനെ തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു

Related Articles

Back to top button