Kerala

ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനിലയിലായി; പ്ലസ് ടു വിദ്യാർഥി ഐസിയുവിൽ

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനിലയിലായ പ്ലസ് ടു വിദ്യാർഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ പ്ലസ് വിദ്യാർഥികൾ സംഘം ചേർന്ന് മദ്യപിക്കുകയായിരുന്നു. കുട്ടി കുഴഞ്ഞ് വീണപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടി. ഒരു സുഹൃത്ത് മാത്രമാണ് സ്ഥലത്ത് നിന്നത്.

ഈ കുട്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. വിവിധ സ്‌കൂളുകളിലെ കുട്ടികൾ ചേർന്നാണ് മദ്യപിച്ചത്. ആൽത്തറയിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ചായിരുന്നു വിദ്യാർഥികളുടെ ആഘോഷം.

മറ്റൊരു സംഭവത്തിൽ നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17കാരനും ആശുപത്രിയിൽ ചികിത്സയിലാണ്. വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്.

The post ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനിലയിലായി; പ്ലസ് ടു വിദ്യാർഥി ഐസിയുവിൽ appeared first on Metro Journal Online.

See also  മറ്റൊരു സ്ത്രീയില്‍ കുട്ടികളുണ്ട്; എന്റെ കൂടെ കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 ആണ്: ഗോസിപ്പുകൾക്ക് ലാലേട്ടൻ്റെ മറുപടി

Related Articles

Back to top button