Kerala

പി പി ദിവ്യക്കെതിരായ കേസിൽ പോലീസ് നടപടികളെ എന്തിന് കുറ്റപ്പെടുത്തണമെന്ന് എംവി ഗോവിന്ദൻ

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പിപി ദിവ്യയ്‌ക്കെതിരായ കേസിൽ പോലീസിന്റെ നടപടികളെ എന്തിന് കുറ്റപ്പെടുത്തണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിയാക്കപ്പെട്ട ഒരാളെ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കും. ആ നടപടിയിൽ പോലീസിനെ എന്തിന് കുറ്റപ്പെടുത്തണം

അതിനകത്ത് നാടകമാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ദിവ്യയുടെ കേസിൽ സർക്കാരും പോലീസും ശരിയായ നിലപാടാണ് സ്വീകരിച്ചത്. കൃത്യമായ നടപടികളാണ് ഉണ്ടായത്. ദിവ്യക്കെതിരായി നടപടി എന്ത് വേണമെന്നത് പാർട്ടി തീരുമാനിക്കേണ്ടതാണ്

അത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. അത് ചർച്ചയാക്കാനില്ല. പാർട്ടി ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

See also  കൽദായ സുറിയാനി സഭാ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു

Related Articles

Back to top button