Kerala

വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സമരമിരിക്കുന്ന മുഴുവൻ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സും കൂട്ട നിരാഹാരം ഇരിക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നേതാവ് വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സമരമിരിക്കുന്ന മുഴുവൻ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സും കൂട്ട നിരാഹാരം ഇരിക്കും. സമരക്കാർക്ക് പിന്തുണയുമായി യുവമോർച്ച പ്രവർത്തകരും രംഗത്തെത്തി.യുവമോർച്ച പ്രവർത്തകരും പൊലീസുമായി വാക്കുതർക്കം ഉണ്ടായി. യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന് വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. വളർമതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തും. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയാൽ തിരികെ സമരപ്പന്തലിലേക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. സമരമിരിക്കുന്ന മുഴുവൻ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സും കൂട്ട നിരാഹാരം ഇരിക്കുമെന്ന് അവർ വ്യക്തമാക്കി. സമരസമിതി നേതാവ് വളർമതിയെ വിട്ടയക്കും വരെ കൂട്ട നിരാഹാരം ഇരിക്കുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.

See also  ചായ ചോദിച്ചിട്ട് നൽകിയില്ല; മലപ്പുറത്ത് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

Related Articles

Back to top button