Kerala

പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഏക സർക്കാരാണ് എൽഡിഎഫ്; പറയുന്നത് നടപ്പിലാക്കും, അതാണ് ഗ്യാരണ്ടി: എം. വി. ഗോവിന്ദൻ

നവകേരളം സൃഷ്ടിക്കാൻ ഉതകുന്ന രീതിയിലുള്ള ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടു വെച്ചുകൊണ്ടുള്ള പ്രകടനപത്രികയാണ് എൽഡിഎഫ് തയ്യാറാക്കിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. കോൺഗ്രസും ബിജെപിയുമൊക്കെ കാലാകാലം പാർലമെന്റ് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമെല്ലാം പ്രകടനപത്രിക അവതരിപ്പിക്കാറുണ്ട്. അതൊന്നും നടപ്പിലാക്കുന്ന പരിപാടികളായിട്ടല്ല മറിച്ച് പ്രചാരണായുധമായാണ് ഉപയോഗിക്കുന്നതെന്ന് അവർ തന്നെ എല്ലാക്കാലത്തും പറഞ്ഞിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.

നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സർക്കാർ കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. പറയുന്നതെല്ലാം നടപ്പിലാകും എന്നതാണ് അതിന്റെ ഗ്യാരണ്ടിയെന്നും കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പഠിച്ചിറങ്ങുന്ന ഓരോരുത്തർക്കും തൊഴിൽ നൽകുന്ന പദ്ധതി എൽഡിഎഫ് നടപ്പാക്കാൻ പോവുകയാണ്. ജോലിയില്ലാതിരിക്കുന്ന സ്ത്രീകളിൽ അൻപതു ശതമാനത്തിലധികം ആളുകൾക്ക് ജോലി നൽകാൻ പോവുകയാണ്. ക്ഷേമപെൻഷൻ 3,000 ആക്കി വർധിപ്പിക്കാൻ പോവുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇത് 600 രൂപ ആയിരുന്നു എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

See also  രണ്ട് വയസുകാരി മകളുടെ കൊലപാതകം; മൊഴി നൽകാതെ ശ്രീതു

Related Articles

Back to top button