ഇടുക്കിയിൽ പിക്കപ് വാൻ പുറകോട് എടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു

ഇടുക്കി ഇരട്ടയാറിൽ പിക്കപ് വാൻ പുറകോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാല് സെന്റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ്-മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ. അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു
ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കുടുംബശ്രീ യോഗത്തിന് അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു ശ്രാവൺ. ഇതിനിടെ പിക്കപ് ഡ്രൈവർ കുട്ടിയുടെ അമ്മയ്ക്ക് നൽകാനുള്ള പണവുമായി എത്തി. ഡ്രൈവർ സംസാരിക്കുന്നതിനിടെ കുട്ടിയും വാഹനത്തിന് അടുത്തേക്ക് വന്നു
ശ്രാവൺ നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം പുറകോട്ട് എടുത്തതാണ് അപകടത്തിന് കാരണം. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
The post ഇടുക്കിയിൽ പിക്കപ് വാൻ പുറകോട് എടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു appeared first on Metro Journal Online.