Kerala

എഡിജിപി അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ശുപാർശ; മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേക്കും

എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഡിജിപിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഇന്നലെ തിരിച്ചെത്തിയിരുന്നു

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അൻവറിന്റെ ആരോപണങ്ങളാണ് വിജിലൻസിന് കൈമാറണമെന്ന് ഡിജിപി ശുപാർശ ചെയ്തത്. സർക്കാരിന് കൈമാറിയ ശുപാർശയിൽ ഇതുവരെ നടപടിയെടുത്തിരുന്നില്ല.

അതേസമയം ക്രൈംബ്രാഞ്ചിലെ രഹസ്യരേഖയടക്കം പുറത്തുവിട്ട പിവി അൻവറിന് പോലീസിലെ രഹസ്യവിവരം എങ്ങനെ ചോർന്നുകിട്ടിയെന്ന് ഇന്റലിജൻസിനോട് ഡിജിപി റിപ്പോർട്ട് തേടി. വിവരങ്ങൾ ചോർത്തി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് സൂചന. രണ്ട് എസ് പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്.

See also  കേരളത്തിലെ ബെവ്‌കോ മദ്യം ലക്ഷദ്വീപിലേക്ക്; വിൽപ്പനക്കായി സർക്കാർ അനുമതി നൽകി

Related Articles

Back to top button