Kerala

വിസ്മയ കേസ് പ്രതി കിരൺ ജയിലിന് പുറത്തേക്ക്; 30 ദിവസത്തെ പരോൾ അനുവദിച്ചു

സ്ത്രീധന പീഡനത്തെത്തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്.

ആദ്യം നൽകിയ അപേക്ഷയിൽ പോലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പോലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്.

കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ. 2021 ജൂൺ 21നാണ് സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചത്.

The post വിസ്മയ കേസ് പ്രതി കിരൺ ജയിലിന് പുറത്തേക്ക്; 30 ദിവസത്തെ പരോൾ അനുവദിച്ചു appeared first on Metro Journal Online.

See also  കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം; കോതമംഗലത്തും കുട്ടമ്പുഴയിലും ഹർത്താൽ

Related Articles

Back to top button