Kerala

താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; അക്രമി പിടിയിൽ

താമരശ്ശേരിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ഇന്നെ രാത്രി 11.15ഓടെയാണ് സംഭവം. താമരശ്ശേരി ചുങ്കം ബാറിന് സമീപത്ത് വെച്ച് ബസിന് നേരെ കല്ലെറിയുകയായിരുന്നു.

കല്ലേറിൽ ബസിന്റെ പിൻ ഭാഗത്തെ സൈഡ് ഡോറിന്റെ ഗ്ലാസ് തകർന്നു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. അക്രമിയെ പോലീസ് പിടികൂടി.

ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് കല്യാണിയുടെ മകൻ ബാബുവാണ് പിടിയിലായത്. ബസ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

See also  എറണാകുളം നോർത്ത് പറവൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button