Kerala

ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല; അത് ഉറച്ച തീരുമാനമെന്ന് സന്ദീപ് വാര്യർ

ബിജെപിക്കായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നത് തന്റെ ഉറച്ച തീരുമാനമാണെന്ന് സന്ദീപ് വാര്യർ. ചെയ്തത് തെറ്റാണോ ശരിയാണോയെന്ന് കാലം വിലയിരുത്തട്ടെ. തന്റെ പരാതികൾ നേരത്തെ കേട്ടിരുന്നുവെങ്കിൽ ഈ പ്രശ്‌നമുണ്ടാകുമായിരുന്നില്ല. എതിർ ചേരിയിലുള്ളവർക്കും തന്നെ വന്ന് കാണാൻ സ്വാതന്ത്ര്യമുണ്ട്

വയനാട്ടിൽ പ്രചാരണത്തിന്റെ ഏകോപന ചുമതല നൽകിയത് കെ സുരേന്ദ്രൻ ഔദാര്യമായി അവതരിപ്പിക്കരുത്. അത് അർഹതക്കുള്ള അംഗീകാരമാണ്. ചുമതല നന്നായി നിറവേറ്റിയിട്ടുണ്ട്. പാർട്ടിയിൽ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചത്.

സിപിഎം നേതാക്കൾ തന്നെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതിൽ നന്ദിയുണ്ട്. എന്നാൽ സിപിഎമ്മിൽ ചേരാനില്ല. സ്വന്തം ജില്ലയിൽ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

See also  കോഴിക്കോട് പുതിയങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

Related Articles

Back to top button