Kerala

പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

എറണാകുളം പെരുമ്പാവൂർ-ആലുവ മൂന്നാർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു. ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്താണ് അപകടം. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ അംബാസഡർ കാറിനാണ് തീപിടിച്ചത്

കാറിൽ നിന്ന് പുക ഉയരുന്നതു കണ്ട യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയോടി. ആളി പടർന്ന തീ അണച്ചപ്പോഴേക്കും കാർ ഭാഗികമായി കത്തി നശിച്ചിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് കാറിലെ തീ നിയന്ത്രണ വിധേയമാക്കിയത്.

യാത്രക്കാർ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. റോഡിൽ നിരവധി വാഹനങ്ങളുണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്.

See also  കോഴിക്കോട് നൈറ്റ് പട്രോളിംഗിനിടെ പോലീസിന് നേരെ ആക്രമണം; ഒരു പോലീസുകാരന് പരുക്ക്

Related Articles

Back to top button