Kerala

കുടുംബത്തോടൊപ്പം വരവെ പയ്യോളിയിൽ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു

കോഴിക്കോട് പയ്യോളി മൂരാട് യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു. മലപ്പുറം സ്വദേശിനി ജിൻസി ആണ് മരിച്ചത്. 26 വയസായിരുന്നു.

കുടുംബത്തോടൊപ്പം കണ്ണൂർ ഭാഗത്ത് നിന്ന് വരികയായിരുന്നു. ട്രെയിനിന്റെ വാതിലിന് അടുത്ത് നിന്നപ്പോൾ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. മൂരാട് റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം.

The post കുടുംബത്തോടൊപ്പം വരവെ പയ്യോളിയിൽ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു appeared first on Metro Journal Online.

See also  അവസാനിപ്പിക്കാൻ സമയമായി; ഇനി രാഷ്ട്രീയ ജീവിതത്തിലേക്ക് ഇല്ലെന്ന് ഇഎം അഗസ്തി

Related Articles

Back to top button