Kerala

മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദനം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതി തള്ളി. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് നൽകിയത്. മർദനത്തിന് തെളിവില്ലെന്ന് കാണിച്ച് ഗൺമാൻമാർക്ക് പോലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

നവകേരള യാത്രക്കിടെയാണ് ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജ്യൂവൽ കുര്യാക്കോസിനും കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസിനുമാണ് മർദനത്തിൽ പരുക്കേറ്റത്.

The post മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദനം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി appeared first on Metro Journal Online.

See also  കൂടുതൽ ബസുകൾ വാങ്ങാൻ ഒരുങ്ങി കെഎസ്ആർടിസി; 370 പുതിയ ബസ്സുകൾ ഉടൻ നിരത്തിലറിങ്ങും

Related Articles

Back to top button