Kerala

ദിവ്യക്ക് ജാമ്യം ലഭിക്കാൻ എകെജി സെന്ററിൽ വ്യാജരേഖ ചമച്ചു, കലക്ടറെ കൊണ്ട് മൊഴി മാറ്റിച്ചു: വിഡി സതീശൻ

എഡിഎം കെ നവീൻ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീർക്കാനാണ് വ്യാജ രേഖ എകെജി സെന്ററിൽ ചമച്ചതെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കലക്ടറെ കൊണ്ട് മൊഴി മാറ്റിപ്പറയിച്ചു. വീണ്ടുമൊരു പുകമറയുണ്ടാക്കി. ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത് വി ഡി സതീശൻ വ്യക്തമാക്കി. എഡിഎമ്മിന്റെ കുടുംബത്തെ കബളിപ്പിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമാണ് സിപിഎം ചെയ്തതെന്നും സതീശൻ ആരോപിച്ചു.

ഉപതെരഞ്ഞെടുപ്പ് കാരണമാണ് ദിവ്യയ്ക്കെതിരെ പാർട്ടി നടപടിയുണ്ടായത്. ഇല്ലെങ്കിൽ ഒരു ചുക്കും ചെയ്യില്ല. ജനങ്ങൾക്കിടയിൽ അതിശക്തമായ വികാരമുണ്ടെന്നും സതീശൻ പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയ്ക്ക് 11 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.

 

See also  കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ

Related Articles

Back to top button