Gulf

കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിന് തീപിടിച്ചു

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ഇന്ധന ടാങ്കിന് തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. അടിയന്തര നടപടികൾ സ്വീകരിച്ചതായും തീ നിയന്ത്രണ വിധേയമാക്കിയതായും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു

കഴിക്കൻ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഫലപ്രദമായി തടഞ്ഞതായി സൗദി അറേബ്യയും വ്യക്തമാക്കി. ഇസ്രായേലിലേക്കും ഇറാൻ ആക്രമണം തുടരുകയാണ്. ഇസ്രായേലിൽ പലയിടത്തും അപായ സൈറണുകൾ മുഴങ്ങി.

അതേസമയം ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവിയായി മുഹമ്മദ് ബാഖിർ ദുൽഖദറിനെ നിയമിച്ചു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അലി ലാരാജിനിയുടെ പിൻഗാമിയായാണ് നിയമനം. നിലവിൽ ഐആർജിസിയുടെ കമാൻഡറാണ് ദുൽഖദർ.
 

See also  ജനുവരി മുതല്‍ പ്രീ-മാരിറ്റല്‍ ജെനറ്റിക് ടെസ്റ്റിങ് നിര്‍ബന്ധമാക്കാന്‍ യുഎഇ ഒരുങ്ങുന്നു

Related Articles

Back to top button