അമേരിക്കയുടെ സുവർണകാലം എത്തിയെന്ന് ട്രംപ്; വിജയം സ്വയം പ്രഖ്യാപിച്ച് പ്രസംഗം

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ സുവർണ കാലം വന്നെന്നും ട്രംപ് അവകാശപ്പെട്ടു
രാജ്യത്തിനുണ്ടായ മുറിവ് ഉണക്കും. അമേരിക്കയുടെ 47ാമത് പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടെന്നും ട്രംപ് ഫ്‌ളോറിഡയിൽ പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് ട്രംപിന്റെ വാക്കുകൾ അനുയായികൾ സ്വാഗതം ചെയ്തത്. ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചില്ലെങ്കിലും സ്വയം വിജയം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം
ട്രംപിന്റെ ഭാര്യയും മക്കളും വേദിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തന്നെ പിന്തുണച്ചതിന് ഭാര്യ മെലാനിയയെ ആലിംഗനം ചെയ്തും ചുംബിച്ചും ട്രംപ് നന്ദി പറഞ്ഞു.
The post അമേരിക്കയുടെ സുവർണകാലം എത്തിയെന്ന് ട്രംപ്; വിജയം സ്വയം പ്രഖ്യാപിച്ച് പ്രസംഗം appeared first on Metro Journal Online.