Kerala

താൻ വാ പോയ കോടാലി എങ്കിൽ, മുഖ്യമന്ത്രി തലയില്ലാത്ത തെങ്ങാണെന്ന് പിവി അൻവർ

വാ പോയ കോടാലി പോലെയാണ് അൻവർ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി അൻവർ. തന്നെ വാ പോയ കോടാലി എന്ന് പറയുമ്പോൾ തലയില്ലാത്ത തെങ്ങായി മാറിയിട്ടുണ്ടെന്ന വസ്തുത മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ലെന്നും അത് അദ്ദേഹത്തോട് അടുപ്പമുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും അൻവർ പറഞ്ഞു. വാ പോയ കോടാലിക്ക് എത്രത്തോളം മൂർച്ചയുണ്ടെന്ന് 23ാം തിയതി അറിയാമെന്നും അൻവർ പറഞ്ഞു

ഇവിടുത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ 50 ശതമാനം വോട്ട് പിണറായിക്കെതിരെ എൻകെ സുധീറിന്റെ ഓട്ടോറിക്ഷ ചിഹ്നത്തിൽ വീഴാൻ പോവുകയാണ്. സഖാക്കൾ അത് തുറന്ന് പറയുകയാണ്. ഈ തെരഞ്ഞെടുപ്പ് പിണറായിക്കെതിരെയുള്ള വോട്ടണാണെന്നും ഈ കുടുംബാധിപത്യം ഞങ്ങൾ ഇവിടെ അനുവദിക്കില്ലെന്നും അവർ പറയുന്നു. എത്രയോ നേതാക്കൻമാർ ഉണ്ടായിട്ടും മരുമകനാണല്ലോ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. മരുമകനാണ് അടുത്ത മുഖ്യമന്ത്രി.

പാർട്ടിയുടെ ഉന്നതരായ നേതാക്കൻമാരെ മുഴുവൻ ചവിട്ടി നിർത്തിക്കൊണ്ട് എങ്ങനെയാണ് ഒരു മരുമകന്റെ കൈയിലേക്ക് ഇതൊക്കെ വരുന്നത്. എവിടെ കെ രാധാകൃഷ്ണൻ, ആർ ബിന്ദു എവിടെ? അപ്പോ എല്ലാം മരുമകനെ ഏൽപ്പിക്കുകയാണെന്ന് വ്യക്തമല്ലേയെന്നും അൻവർ ചോദിച്ചു.

See also  24 മണിക്കൂറും മതം പറയുന്നവർ മിതവാദികൾ, നീതി പറയുന്നവർ വർഗീയവാദി: വെള്ളാപ്പള്ളി

Related Articles

Back to top button