Kerala

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; കുതിപ്പിന് കൂച്ചുവിലങ്ങിട്ടത് ട്രംപിന്റെ വരവോ…?

കൊച്ചി: ഒക്ടോബറിലെ റെക്കോര്‍ഡ് വര്‍ധനക്ക് ശേഷം സ്വര്‍ണത്തിന്റെ കുതിപ്പിന് കൂച്ചുവിലങ്ങിട്ട് വീണ്ടും വില കുറഞ്ഞു. ഏതാനും ദിവസം നേരിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും അതിനെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന ഇടിവാണ് സ്വര്‍ണത്തില്‍ ഇന്ന് അടക്കം രേഖപ്പെടുത്തിയിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെയുള്ള പ്രതിഭാസമാണ് ഇപ്പോഴും തുടരുന്നത്. ഇത് ഇനിയും തുടരുമോയെന്നാണ് സ്വര്‍ണ മേഖലയിലെ നിക്ഷേപകര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍, ഈ ട്രെന്‍ഡ് മാറുമെന്ന് പരമാവധി സ്വര്‍ണം കൂടുതല്‍ വാങ്ങുന്നവരുമുണ്ട്. വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും ആശ്വാസമുണ്ട്.

ഒക്ടോബര്‍ 31ന് പവന് 59640 എന്ന കേരള ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ നിന്ന് 12 ദിവസങ്ങള്‍ക്ക് ഇപ്പുറം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 56680 രൂപയിലെത്തി. 2960 രൂപയുടെ വ്യത്യാസമാണ് ഈ ദിവസങ്ങളിലുണ്ടായിട്ടുള്ളത്. നവബര്‍ മാസത്തെ മാത്രം കണക്ക് എടുക്കുകയാണെങ്കില്‍ ഈ മാസത്തെ കൂടിയ വിലയും ഇന്നത്തെ വിലയുമായി 2,400 രൂപയുടെ വ്യത്യാസമുണ്ട്. ഒന്നാം തിയതി രേഖപ്പെടുത്തിയ 59,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.

The post സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; കുതിപ്പിന് കൂച്ചുവിലങ്ങിട്ടത് ട്രംപിന്റെ വരവോ…? appeared first on Metro Journal Online.

See also  ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; പ്രഥമ പരിഗണന തീർഥാടകരുടെ സുരക്ഷ: മന്ത്രി വിഎൻ വാസവൻ

Related Articles

Back to top button