ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; പ്രഥമ പരിഗണന തീർഥാടകരുടെ സുരക്ഷ: മന്ത്രി വിഎൻ വാസവൻ

ശബരിമല തീര്‍ഥാടന കാലം ആരംഭിക്കാന്‍ ഇനി മൂന്നുനാള്‍ മാത്രം. തീര്‍ഥാടന കാലത്തിനു മുന്നോടിയായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. തീര്‍ഥാടകരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടകരെ വരവേല്‍ക്കാന്‍ വിപുലമായ മുന്നൊരുക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടക പാതയില്‍ ആന്റിവെനം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടനത്തിന് മുന്നോടിയായി പമ്പയിലും സന്നിധാനത്തും നിലക്കലിലും നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നവംബര്‍ 15ന് നടക്കും. മന്ത്രി വിഎന്‍ വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും ചടങ്ങില്‍ സന്നിഹിതരാകും.
The post ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; പ്രഥമ പരിഗണന തീർഥാടകരുടെ സുരക്ഷ: മന്ത്രി വിഎൻ വാസവൻ appeared first on Metro Journal Online.