National

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ മുസ്ലീങ്ങൾക്ക് നൽകുമെന്ന് പ്രശാന്ത് കിഷോർ

നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ മുസ്ലീങ്ങൾക്ക് നൽകുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സൂരജ് അധ്യക്ഷനുമായ പ്രശാന്ത് കിഷോർ. സംസ്ഥാന ജനസംഖ്യയിൽ 19 ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് ബിഹാർ നിയമസഭയിലെ പ്രാതിനിധ്യം 19 എം.എൽ.എമാർ മാത്രമാണ്.

ജൻ സൂരജ് പാർട്ടി മുസ്ലിംകൾക്ക് 40 സീറ്റുകൾ നീക്കിവെക്കുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ജൻ സൂരജിന് നേതൃത്വം നൽകുന്ന 25 പേരിൽ അഞ്ചോളം പേർ മുസ്ലീങ്ങളാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. മുസ്ലീം വോട്ട് വാങ്ങുന്ന ജെ.ഡി.യുവും ആർ.ജെ.ഡിയും കോൺഗ്രസും മതിയായ പ്രാതിനിധ്യമോ വികസനമോ അവർക്ക് നൽകുന്നില്ല.

ജനസംഖ്യാനുപാതികമായി എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ ടിക്കറ്റ് വിതരണത്തിൽ മാത്രമല്ല സർക്കാറിലും മതിയായ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

 

See also  സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത് 400 കോടി; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു, ലപ്പുറം ജില്ലയിൽ മാത്രം നൂറ് കോടി രൂപ കുടിശ്ശിക

Related Articles

Back to top button