Education

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയും ചോദിച്ച് എക്‌സൈസ് ഓഫീസിൽ കയറി ചെന്ന വിദ്യാർഥികൾക്കെതിരെ കേസ്. തൃശ്ശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ വിദ്യാർഥികളാണ് വർക്ക് ഷോപ്പാണെന്ന് കരുതി അടിമാലിയിലെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലേക്ക് കഞ്ചാവുമായി ചെന്നത്

അധ്യാപകർക്കൊപ്പമാണ് സംഘം വിനോദ യാത്ര പോയത്. അടിമാലിയിലെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിന് അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം അഞ്ചോളം വിദ്യാർഥികൾ കാടുപിടിച്ച് കിടന്ന കെട്ടിടത്തിന് സമീപത്തേക്ക് പോയി

നിരവധി വാഹനങ്ങൾ കൂട്ടിയിട്ടത് കണ്ട് വർക്ക് ഷോപ്പാണെന്ന് കരുതിയാണ് വിദ്യാർഥികൾ ബീഡി കത്തിക്കാനുള്ള ശ്രമം നടത്തിയത്. മുറിക്കുള്ളിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോകാൻ ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി

പരിശോധനയിൽ ഒരു കുട്ടിയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയിൽ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. തുടർന്ന് അധ്യാപകരെ വിവരം അറിയിക്കുകയും മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. വിദ്യാർഥികൾക്ക് കൗൺസിലിംഗും നൽകി.

See also  ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സന്ദീപ് വാര്യർക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി

Related Articles

Back to top button