Kerala

ഇപി പച്ചയായ മനുഷ്യൻ, തനിക്കെതിരെ പരാമർശമുണ്ടായെങ്കിൽ പരിശോധിക്കും: പി സരിൻ

ഇപി ജയരാജന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ പ്രതികരണവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ. പുറത്തുവന്ന പ്രസ്താവനകൾ ഇപി ജയരാജൻ നിഷേധിച്ചു എന്നാണ് മനസിലാക്കുന്നത്. ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്. ഏതെങ്കിലും തെറ്റിദ്ധാരണയുടെ പേരിൽ തനിക്കെതിരെ പരാമർശം ഉണ്ടായെങ്കിൽ അത് പരിശോധിക്കാമെന്നും സരിൻ വ്യക്തമാക്കി

പുസ്തകം പുറത്തുവന്നാലെ കാര്യങ്ങൾ വ്യക്തമാകൂ. ഇപി ജയരാജൻ പച്ചയായ മനുഷ്യനാണ്. ഇപി വിഷയം ചർച്ചയാക്കണമെന്നുണ്ടെങ്കിൽ ആക്കിക്കോളൂ എന്നും സരിൻ പറഞ്ഞു. പി സരിനെ പാലക്കാട് സ്ഥാനാർഥിയാക്കിയതിൽ അതൃപ്തിയുണ്ടെന്ന് പുസ്തകത്തിൽ പരാമർശമുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർഥിയെ കുറിച്ചും ചർച്ച ചെയ്യണമെന്നാണ് ഇപി ജയരാജൻ ആത്മകഥയിൽ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷയിൽ ആയിരുന്നു സരിൻ. അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാൽ വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണെന്നും പുസ്തകത്തിൽ പറയുന്നു.

 

The post ഇപി പച്ചയായ മനുഷ്യൻ, തനിക്കെതിരെ പരാമർശമുണ്ടായെങ്കിൽ പരിശോധിക്കും: പി സരിൻ appeared first on Metro Journal Online.

See also  ആലപ്പുഴയില്‍ തെരുവുനായ വയോധികയെ കടിച്ചു കൊന്നു

Related Articles

Back to top button