National

പകർപ്പവകാശ തർക്കം: ധനുഷിന്റെ ഹർജിയിൽ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

നെറ്റ് ഫ്‌ളിക്‌സ് ഡോക്യൂമെന്ററി തർക്കത്തിൽ ധനുഷിന്റെ ഹർജിയിൽ ജനുവരി എട്ടിനുള്ളിൽ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്ഫ്‌ളിക്‌സ് എന്നിവരും മറുപടി നൽകണം. നയൻതാര പകർപ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി

നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത നയൻ താര-വിഗ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് ധനുഷിന്റെ നിർമാണ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്

10 കോടി രൂപയുടെ പകർപ്പവകാശ നോട്ടീസാണ് ധനുഷ് അയച്ചത്. എന്നാൽ ധനുഷിനെതിരെ നയൻതാര സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തുറന്ന കത്ത് വലിയ വിവാദമായിരുന്നു. ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്ന് നയൻതാര ആരോപിച്ചിരുന്നു.

The post പകർപ്പവകാശ തർക്കം: ധനുഷിന്റെ ഹർജിയിൽ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി appeared first on Metro Journal Online.

See also  ഫോണിൽ റീൽസ് കണ്ടിരുന്നു; ബംഗളൂരുവിൽ മകനെ തലയ്ക്കടിച്ച് കൊന്ന് പിതാവ്

Related Articles

Back to top button