National

ഫോണിൽ റീൽസ് കണ്ടിരുന്നു; ബംഗളൂരുവിൽ മകനെ തലയ്ക്കടിച്ച് കൊന്ന് പിതാവ്

ബംഗളൂരുവിൽ അച്ഛൻ മകനെ തലയ്ക്കടിച്ച് കൊന്നു. കുമാര സ്വാമി ലേ ഔട്ടിലാണ് സംഭവം. 14 വയസുകാരനായ തേജസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തേജസിന്റെ പിതാവ് രവികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു

പഠിക്കാതെ മൊബൈൽ ഫോണിൽ റീൽസ് കണ്ടിരുന്നതിനാണ് രവികുമാർ തേജസിനെ മർദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മദ്യപിച്ചാണ് രവികുമാർ വീട്ടിലെത്തിയത്. മകൻ റീൽസ് കണ്ടിരിക്കുന്നത് കണ്ട് ക്ഷുഭിതനായ രവികുമാർ ക്രിക്കറ്റ് ബാറ്റ് എടുത്ത് തേജസിനെ മർദിക്കുകയായിരുന്നു

സ്‌കൂൾ അവധിയായതിനാലാണ് മൊബൈൽ ഫോൺ നോക്കിയതെന്ന് പറഞ്ഞ് കുട്ടി കരഞ്ഞെങ്കിലും ഇയാൾ പൊതിരെ തല്ലുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

The post ഫോണിൽ റീൽസ് കണ്ടിരുന്നു; ബംഗളൂരുവിൽ മകനെ തലയ്ക്കടിച്ച് കൊന്ന് പിതാവ് appeared first on Metro Journal Online.

See also  മണിപ്പൂർ സംഘർഷം: അക്രമ കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക എൻഐഎ കോടതി രൂപീകരിച്ചു

Related Articles

Back to top button