Kerala

സീ പ്ലെയിൻ പദ്ധതി മനുഷ്യ-വന്യജീവി സംഘർഷത്തിന് വഴിവെക്കുമെന്ന് വനം വകുപ്പ്

സീ പ്ലെയിൻ പദ്ധതിക്കെതിരെ വനംവകുപ്പ്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ഇടുക്കി കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വനംവകുപ്പ് പറയുന്നത്. മാട്ടുപെട്ടി അതീവ പരിസ്ഥിതിലോല മേഖലയാണെന്നും റിപ്പോർട്ടിൽ പറയുന്നു

വിമാനത്തിന്റെ ലാൻഡിംഗ് സോൺ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങൾ സമീപത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ മറ്റ് മാർഗങ്ങൾ തേടണമെന്നും മൂന്നാർ ഡിഎഫ്ഒ നൽകിയ റിപ്പോർട്ടിൽ പറയുന്നു

സീ പ്ലെയിനിന്റെ പരീക്ഷണ പറക്കലിന് മുന്നോടിയായി ചേർന്ന യോഗത്തിലും വനംവകുപ്പ് ആശങ്ക അറിയിച്ചിരുന്നു. പരിസ്ഥിതിലോല മേഖലയിൽ പദ്ധതി കൊണ്ടുവരുന്നതിനെതിരെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധിക്കുമെന്നും ആശങ്കയുണ്ട്.

See also  സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു; ആദ്യ പരിപാടി മുഖ്യമന്ത്രിക്കൊപ്പം കണ്ണൂരിൽ

Related Articles

Back to top button