വീണ്ടും മനാഫ്; ഇക്കുറി വേണ്ടത് ഒമ്പത് ലക്ഷം, ലോറി വില്‍ക്കുന്നുവെന്ന്

കോഴിക്കോട്: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഉടമ മനാഫ് പുതിയ അഭ്യര്‍ഥനയുമായി രംഗത്ത്. ചാരിറ്റി ആപ്പിന് വേണ്ടി അഞ്ച് ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് അത്യാവശ്യമായി ഒമ്പത് ലക്ഷം ആവശ്യമാണെന്നും അതിനായി തന്റെ ലോറി വില്‍ക്കുന്നുവെന്നും അറിയിച്ചാണ് മനാഫ് ഇപ്പോള്‍ രംഗത്തെത്തിയത്.
ചാരിറ്റിയായി വരുന്ന പണത്തെ കുറിച്ച് അറിയാന്‍ ആപ്പ് സഹായകമാണെന്നായിരുന്നു മനാഫ് നേരത്തെ പറഞ്ഞിരുന്നത്. അറിയാവുന്ന ആരെങ്കിലും തനിക്ക് ആപ്പ് നിര്‍മ്മിച്ച് നല്‍കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇപ്പോള്‍ ലോറി വില്‍പ്പനക്കാണ് തന്റെ ഇഷ്ടക്കാര്‍ക്ക് മുമ്പില്‍ മനാഫ് എത്തിയത്. ആവശ്യക്കാര്‍ക്ക് വാങ്ങാമെന്നും ആരും വിലപേശരുതെന്നും മനാഫ് പറയുന്നു. 12 വീല്‍ ലോറിയാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ആരും വില പേശരുത്. ഒഎല്‍എക്സില്‍ ഇടുന്നതിനേക്കാള്‍ നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലേ നല്ലത്. 2012 മോഡല്‍ വാഹനമാണ് വില്‍ക്കാനുള്ളതെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.
The post വീണ്ടും മനാഫ്; ഇക്കുറി വേണ്ടത് ഒമ്പത് ലക്ഷം, ലോറി വില്‍ക്കുന്നുവെന്ന് appeared first on Metro Journal Online.