Kerala

വയനാട്ടില്‍ ചൊവ്വാഴ്ച യു ഡി എഫ് ഹര്‍ത്താല്‍

കല്‍പറ്റ: മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെയും പുനരധിവാസം വൈകുന്നതിനെതിരെയും പ്രതിഷേധം ശക്തമാക്കാന്‍ യു ഡി എഫ്. പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 19ന് ചൊവ്വാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈചൂരല്‍മല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഉരുണ്ടുകളിക്കുന്നുണ്ടെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരുന്ന കേന്ദ്ര നടപടിയാണ് യു ഡി എഫിനെ പ്രകോപിപ്പിച്ചത്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) ബാക്കിയുണ്ടെന്നാണ് ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നല്‍കിയ കത്തില്‍ പറയുന്നത്.

See also  സ്വത്ത് തർക്കം: പാലക്കാട് യുവതി ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ചു

Related Articles

Back to top button