Kerala

സന്ദീപ് ബിജെപി വിട്ടത് നന്നായി; ഒരാളുടെ ഭൂതകാലം നോക്കി തള്ളിപ്പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദൻ

സന്ദീപ് വാര്യർ ബിജെപി വിട്ടത് നന്നായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തങ്ങൾക്ക് നയം ആണ് പ്രധാനം. ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെ നിലപാട് വ്യക്തമാക്കിയാൽ അതിന് അനുസരിച്ച് പാർട്ടി നിലപാട് എടുക്കും

വ്യക്തികളല്ല, നയമാണ് പ്രധാനം. സന്ദീപ് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. കൊടകര-കരുവന്നൂർ ഡീൽ ഇപ്പോൾ കോൺഗ്രസിൽ ചേരാൻ വേണ്ടി പറയുന്നതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

്അതേസമയം സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി എംബി രാജേഷ് ഉന്നയിച്ചത്. സന്ദീപ് വാര്യരെ പോലെയൊരു കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നായിരുന്നു എംബി രാജേഷിന്റെ പ്രതികരണം.

See also  ബിന്ദു പത്മനാഭനെ കൊന്നത് താനാണ്; കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ

Related Articles

Back to top button