Kerala

കൃത്യമായ കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും; വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തെ ന്യായീകരിച്ച് ഗവർണർ

വയനാട് ദുരിതാശ്വാസം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാർ കയ്യിലുള്ള ഫണ്ട് ചെലവഴിക്കാൻ തയ്യാറാകുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. കൃത്യമായ കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നായിരുന്നു ഗവർണറുടെ ന്യായീകരണം

ഫണ്ട് സംബന്ധിച്ച് സംസ്ഥാനം നടത്തുന്ന വാദങ്ങൾ ശരിയല്ല. മറ്റാരേക്കാളും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ് തനിക്ക് വിശ്വാസമെന്നും ഗവർണർ പറഞ്ഞു

അതേസമയം വയനാട് ദുരന്തത്തിൽ ഇരയായവരുടെ കടം എഴുതി തള്ളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മൊറട്ടോറിയമോ പുനഃക്രമീകരണമോ ആണ് നിലവിൽ സാധ്യമായ വഴി. ഇക്കാര്യത്തിൽ അതാത് ബാങ്കുകൾക്ക് ആവശ്യമായ തീരുമാനമെടുക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

The post കൃത്യമായ കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും; വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തെ ന്യായീകരിച്ച് ഗവർണർ appeared first on Metro Journal Online.

See also  സീ പ്ലെയിൻ പദ്ധതി: ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം, ആശങ്ക ദുരീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

Related Articles

Back to top button