രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതി; കുറ്റപത്രം ഉടൻ നൽകും

സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കുറ്റപത്രം ഉടൻ നൽകും. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരാതി അന്വേഷിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുക
സ്ത്രീത്വത്തെ അപമാനിച്ചതിനാണ് രഞ്ജിത്തിനെതിരെ കേസ്. ഇന്നോ നാളെയോ കുറ്റപത്രം നൽകിയേക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് താൻ നേരിട്ട ദുരനുഭവം ബംഗാളി നടി തുറന്നുപറഞ്ഞത്.
2009ൽ പാലേരിമാണിക്യം സിനിമയുടെ ഓഡിഷന് വേണ്ടി കൊച്ചിയിൽ എത്തിയപ്പോൾ കലൂരിലെ ഫ്‌ളാറ്റിൽ വെച്ച് രഞ്ജിത്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് നടിയുടെ പരാതി. ഇതിന് പിന്നാലെ രഞ്ജിത്തിന് ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.
The post രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതി; കുറ്റപത്രം ഉടൻ നൽകും appeared first on Metro Journal Online.