പമ്പയിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂർണമായും കത്തി നശിച്ചു

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ തീപിടുത്തം. ബസ് പൂർണമായും കത്തി നശിച്ചു. ഡ്രൈവറും കണ്ടക്‌ടറും മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. ആർക്കും അപകടമില്ല. രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. തീർഥാടകരെ കൊണ്ടുവരുന്നതിന് വേണ്ടി പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകുകയായിരുന്നു ബസ്
ഇതിനിടെ അട്ടത്തോട് ഭാഗത്ത് വച്ച് ബസിന്‍റെ മുൻ ഭാഗത്ത് നിന്നും തീ ഉയരുകയായിരുന്നു. പ്രദേശത്ത് മൊബൈൽ റേഞ്ചിന് പ്രശ്നമുണ്ടായതിനാൽ ഫയർ ഫോഴ്സിനെ വിളിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ജീവനക്കാർ പറഞ്ഞു. പിന്നീട് ഫയർ ഫോഴ്സ് സ്ഥലതെത്തിയെങ്കിലും ബസ് പൂർണമായും കത്തി നശിച്ചിരുന്നു. ഷോർട്ട് സർക‍്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
The post പമ്പയിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂർണമായും കത്തി നശിച്ചു appeared first on Metro Journal Online.