Kerala

രാവിലെ ലൈസന്‍സ്; ഉച്ചയ്ക്ക് സസ്‌പെന്‍ഷന്‍: ആവേശം ലേശം കൂടുതലായി

കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ കിട്ടുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാണ്. എന്നാല്‍ രാവിലെ ലൈസന്‍സ് കിട്ടി ഉച്ചയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുകയാണ് കൊച്ചി തൃക്കാക്കര കോളേജ് വിദ്യാര്‍ഥിക്ക്. അന്നേ ദിവസം രാവിലെ തപാല്‍ വഴിയാണ് ലൈസന്‍സ് വന്നത്. കയ്യില്‍ കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലൈസന്‍സ് നഷ്ടമാവുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജാണ് ഒരു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

ലൈസന്‍സ് ലഭിച്ച സന്തോഷത്തില്‍ കൂട്ടുകാരെ ബൈക്കിന്റെ പിന്നിലിരുത്തി ഓടിച്ചതാണ് വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായത്. രണ്ട് കൂട്ടുകാരെയാണ് ഒരേസമയം ഇരുത്തി യാത്ര ചെയ്തത്. സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ആര്‍ടിഒ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുമ്പിലൂടെ വിദ്യാര്‍ഥികളില്‍ ബൈക്കില്‍ പോവുകയായിരുന്നു.

വിദ്യാര്‍ഥികളെ കണ്ട് ഉദ്യോഗസ്ഥന്‍ അവരെ തടയുകയും നടപടി എടുക്കുകയുമായിരുന്നു. ഇവര്‍ക്ക് പുറമേ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ കൂടി മറ്റ് ബൈക്കിലെത്തിയിരുന്നു. ആ ബൈക്ക് ഓടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സും ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ബൈക്കിന്റെയും പിന്നിലിരുന്നവര്‍ ഹെല്‍മെറ്റ് വെച്ചിട്ടില്ലായിരുന്നു. 3,000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

The post രാവിലെ ലൈസന്‍സ്; ഉച്ചയ്ക്ക് സസ്‌പെന്‍ഷന്‍: ആവേശം ലേശം കൂടുതലായി appeared first on Metro Journal Online.

See also  ഗർഭിണിയായ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് കുടുംബം

Related Articles

Back to top button