Kerala

അമ്പലപ്പുഴ ദൃശ്യം മോഡൽ കൊലപാതകം: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ കരൂരിൽ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതിൽ കോൺക്രീറ്റ് ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാൾ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കൾ മാന്തുന്നത് ശ്രദ്ധയിൽ പെട്ട ഇയാൾ കോൺക്രീറ്റ് കൊണ്ടുവന്നിടുകയായിരുന്നു.

കുഴിച്ചുമൂടിയത് മനു എന്ന ആളുടെ പറമ്പിലാണ്. കഴിഞ്ഞ ഞായറാഴ്ച മനു പുതിയ വീട് വെക്കാൻ ഇവിടെ തറക്കല്ലിട്ടിരുന്നു. ജയചന്ദ്രന്റെ വീടിന്റെ പിന്നിലാണ് പറമ്പ്. അഞ്ചു സെന്റ് വസ്തുവിൽ മതിലിനോട് ചേർന്ന സ്ഥലത്താണ് കുഴിച്ചുമൂടിയത്. മൃതദേഹം വിജയലക്ഷ്മിയുടേതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കും.

കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കഴിഞ്ഞ ആറാം തീയതി മുതൽ കാണാതായത്. ബന്ധുവാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പൊലീസിന് മൊഴി നൽകിയിരുന്നു.

 

See also  പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

Related Articles

Back to top button