Kerala

ആകാശ യാത്രക്ക് പോക്കറ്റ് കീറും; മടക്കയാത്രക്ക് പ്രവാസികൾക്ക് നൽകേണ്ടി വരുന്നത് മൂന്നിരട്ടി ചാർജ്

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വിമാനക്കമ്പനികൾ സാധാരണ സർവീസുകൾ നിർത്തി പ്രത്യേക സർവീസിലേക്ക് മാറിയതോടെ ചാർജും കുത്തനെ വർധിച്ചു. നേരത്തെ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകൾ വിമാനക്കമ്പനികൾ റദ്ദാക്കി. ബുക്കിംഗ് തുക മടക്കി ലഭിക്കുമെങ്കിലും ആദ്യ ടിക്കറ്റ് നിരക്കിന്റെ മൂന്നിരട്ടി ചെലവാക്കിയാണ് പലരും നാട്ടിലേക്ക് മടങ്ങിയത്

ഇൻഡിഗോയിൽ മാർച്ച് 5ന് ദുബൈയിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത കുടുംബത്തിന് ഇന്നലെ എമിറേറ്റ്‌സിലാണ് മടങ്ങാൻ സാധിച്ചത്. രണ്ട് പേർക്ക് ഇൻഡിഗോയിൽ 53,000 രൂപക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെങ്കിൽ എമിറേറ്റ്‌സിന് മടങ്ങാൻ 1.5 ലക്ഷം രൂപ ചെലവാക്കേണ്ടി വന്നു

എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ, എയർ അറേബ്യ, ഇത്തിഹാദ്, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികൾ കേരളത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. 32,500 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. ഇതിൽ മിക്ക ടിക്കറ്റുകളും ലഗേജ് ഇല്ലാതെയുള്ള റേറ്റാണ്.
 

See also  15ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ; സംസ്ഥാന ബജറ്റ് 29ന് അവതരിപ്പിക്കും

Related Articles

Back to top button