Kerala

നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മരണപ്പെട്ട തിരുവനന്തപുരം സ്വദേശി അമ്മു എ സജീവിന്റെ ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജിലെ സഹപാഠികളാണ് പൊലീസ് കസ്റ്റഡിയിലായത്. വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയേക്കുമെന്നാണ് സൂചന. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ഈ മാസം 15നാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി അമ്മു ജീവനൊടുക്കിയത്.

അയിരൂപ്പാറ സ്വദേശികളായ സജീവിന്റേയും രാധാമണിയുടേയും മകളാണ് അമ്മു (22). സഹപാഠികളില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ ആദ്യം മുതല്‍ ആരോപിച്ചിരുന്നു. പ്രശ്നങ്ങള്‍ സംബന്ധിച്ച് കൃത്യമായ പരാതി നല്‍കിയെങ്കിലും കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ആവശ്യമുള്ള ഇടപെടലുകളുണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

അമ്മു കെട്ടിടത്തില്‍ നിന്നു ചാടിയെന്ന് നാലരയോടെ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളജില്‍നിന്നു പറഞ്ഞതെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15ന് ആണ്. രണ്ടര കിലോമീറ്റര്‍ ദൂരമാണ് ജനറല്‍ ആശുപത്രി വരെയുള്ളത്. എന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ അരമണിക്കൂറിലധികം എടുത്തുവെന്നത് ദുരൂഹമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

The post നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയിലെടുത്തു appeared first on Metro Journal Online.

See also  കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Related Articles

Back to top button