Kerala

കണ്ണൂരില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോഡ് അതിര്‍ത്തിയിലെ കരിവെള്ളൂരി ലാണ് സംഭവം. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആണ് കൊല്ലപ്പെട്ട ദിവ്യശ്രീ.

ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും ഗുരുതരമായി പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാള്‍ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.

 

 

The post കണ്ണൂരില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു appeared first on Metro Journal Online.

See also  സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലർട്ട് 11 ജില്ലകളിൽ

Related Articles

Back to top button