Kerala
നഴ്‌സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണം: അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു

നഴ്‌സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠികളെ റിമാൻഡ് ചെയ്തു. പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നാളെ അപേക്ഷ നൽകും
അമ്മുവിനെ ഇവർ മാനസികമായി പീഡിപ്പിച്ചെന്നതടക്കം കുടുംബം ആരോപണമുയർത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേർക്കെതിരെയും പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു.
പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനിയാണ് അമ്മു. ഈ മാസം 15നാണ് അമ്മു സജീവ് കോളേജ് ഹോസ്റ്റലിന്റെ മുകളിൽ നിന്ന് വീണുമരിച്ചത്.
The post നഴ്‌സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണം: അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു appeared first on Metro Journal Online.