Kerala
മദ്യലഹരിയിൽ അമിത വേഗതയിലോടിച്ച കാറിടിച്ച് രണ്ട് വയോധികർക്ക് ദാരുണാന്ത്യം; പ്രതി പിടിയിൽ

പാലക്കാട് കൊടുവായൂരിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് രണ്ട് പേർ മരിച്ചു. 65 വയസ്സുള്ള വയോധികനും 60 വയസുള്ള വയോധികയുമാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പുതുനഗരം ഭാഗത്ത് നിന്ന് കൊടുവായൂരിലേക്ക് വരികയായിരുന്ന കാറാണ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്
ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചുവീണു. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ(45) പോലീസ് കസ്റ്റഡിയിലെടുത്തു
ഇയാൾ മദ്യലഹരിയിലായിരുന്നു. പരിശോധനയിൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവർ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സൂചന.
The post മദ്യലഹരിയിൽ അമിത വേഗതയിലോടിച്ച കാറിടിച്ച് രണ്ട് വയോധികർക്ക് ദാരുണാന്ത്യം; പ്രതി പിടിയിൽ appeared first on Metro Journal Online.