Kerala

കാർഡ് മാറ്റി കളിക്കുമ്പോൾ വോട്ട് ചോർച്ചയുണ്ടാകുന്നത് എൽഡിഎഫ് അറിയുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരെ വിമർശനമുണ്ടാകും. ഇല്ലെങ്കിലെ അത്ഭുതമുണ്ടാകൂ. വയനാട്ടിലും പാലക്കാടും യുഡിഎഫിന് വൻ ഭൂരിപക്ഷമാണുള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണ്. ഇന്ന് വന്ന കണക്ക് പ്രകാരം എൽഡിഎഫ് പലയിടത്തും മൂന്നാമതാണ്

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ആരോപണം ഉന്നയിക്കുമ്പോൾ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണം. വോട്ടു ചോർച്ചയുണ്ടാകുന്നത് എൽഡിഎഫിനാണ്. കാർഡ് മാറ്റി കളിക്കുമ്പോൾ ഉണ്ടാകുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രിയുടെ മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് ബിജെപിക്കും പിന്നിലാണ്

ചേരിതിരിവിന് ഇടയാക്കുന്ന വിഷയങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് ഓർക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ ആർഎസ്എസ് നേതാക്കളെ മുസ്ലിം ലീഗ് ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം

The post കാർഡ് മാറ്റി കളിക്കുമ്പോൾ വോട്ട് ചോർച്ചയുണ്ടാകുന്നത് എൽഡിഎഫ് അറിയുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി appeared first on Metro Journal Online.

See also  ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടി: എൻസിപി മന്ത്രി തർക്കത്തിൽ വിമർശനവുമായി വെള്ളാപ്പള്ളി

Related Articles

Back to top button